തിരുവനന്തപുരം മംഗലപുരത്ത് യുവാവിനെ കാപ്പക്കേസ് പ്രതികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. ഖബറിഡ സ്വദേശി 27 കാരനായ നൗഫലിനയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കിലെത്തിയ കാപ്പ കേസ് പ്രതികളായ ഷഹീന്‍ കുട്ടന്‍, അഷറഫ് എന്നിവര്‍ നൗഫലിലെ ഒരു കടക്കുള്ളിലിട്ടാണ് വെട്ടിയത്.
റോഡില്‍ നിന്നിരുന്ന നൗഫലിനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ കടയിലേക്ക് ഓടിക്കയറിയതാണ്. നൗഫലിന്‍റെ ബന്ധുവായ അജ്മലിനെ അന്വേഷിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാപ്പക്കേസില്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയവരും കഞ്ചാവ് കേസില്‍ പ്രതികളുമായി ആക്രമണം നടത്തിയവര്‍.