pathanamthitta

TOPICS COVERED

പത്തനംതിട്ട നഗരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും മുന്‍ പ്രവര്‍ത്തകരും തമ്മിലടിച്ചതില്‍ മൂന്നു പേര്‍ക്കെതിരെ കേസ്. ദൃശ്യങ്ങള്‍ അടക്കം തെളിവായി ഉണ്ടായിട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല. ഇന്നലെ വൈകിട്ടായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം പങ്കെടുത്ത കൂട്ടയടി.

 

പ്രമാടം സ്വദേശികളായ ആരോമല്‍, പ്രജീഷ്, ഹരികൃഷ്ണപിള്ള എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികളായ മൂന്നുപേരും എസ്എഫ്ഐ പ്രവര്‍ത്തകരുമായി തെരുവില്‍ ഏറ്റുമുട്ടിയത്. മൂന്നു പ്രതികളും എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നാണ് വിവരമെങ്കിലും ബന്ധമില്ല എന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. മൂന്നുപേരേയും ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. സംഘര്‍ഷത്തിനിടെ ഒരു എസ്ഐക്കും പരുക്കേറ്റിരുന്നു.  പൊലീസ് സ്റ്റേഷനിലും ഇവര്‍ സംഘര്‍ഷമുണ്ടാക്കി. പൊലീസ് ലാത്തിവിശീയാണ് അക്രമികളെ പിരിച്ചുവിട്ടത്.

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയടക്കം മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ഹെല്‍മറ്റടക്കം ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല. പ്രതികളായ മൂന്നുപേരും പകല്‍ സമയം കാതോലിക്കേറ്റ് കോളജില്‍ ചെന്ന സമയമാണ് തര്‍ക്കമുണ്ടായത്. രണ്ടാം പ്രതി പ്രജീഷിന്‍റെ അച്ഛന്‍ പന്തല്‍ പണിക്കാരനാണ്. പ്രജീഷിനൊപ്പം മറ്റ് രണ്ട് പ്രതികളും സന്ധ്യയോടെ മിനി സിവില്‍ സ്റ്റേഷന് മുന്നിലെ സമരപ്പന്തല്‍ അഴിക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഒന്നാം പ്രതിയുടെ അമ്മ പ്രമാടം പഞ്ചായത്തിലെ സിപിഎം അംഗമാണ്.

ENGLISH SUMMARY:

Case against three persons in the fight between sfi activists and former activists in pathanamthitta