TOPICS COVERED

തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കേബിള‍്‍ ജോലിക്കെത്തിയ രണ്ടുപേരാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവിതെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

 വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവർ വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റേയാൾ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു.