തീരാവേദനകളടെ നടുവില്‍ ജീവിതം തള്ളി നീക്കുകയാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ 21കാരി ഹസീന. പ്ലസ്ടു പരീക്ഷയെഴുതി നില്ക്കവേ വന്ന അസുഖത്തെ തുടര്‍ന്നു കിടക്കപായില്‍ തന്നെയാണ് നാലു വര്‍ഷമായി ജീവിതം. ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അഞ്ചു ശസ്ത്രക്രിയകള്‍ക്കുളള തുക കേട്ട് പകച്ചു നില്‍ക്കുകയാണ് ഈ നിര്‍ധന കുടുംബം.
പഠിക്കാന്‍ മിടുക്കിയായിരുന്നു 21 കാരി ഹസീന. കുന്നോളം ആഗ്രഹങ്ങളുമായി മുന്നേറുമ്പോഴാണ് ഓര്ക്കാപുറത്തെത്തിയ അസുഖം ഇതിനു വിലങ്ങുതടിയായത്. ഒന്നെഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ ഈ കിടക്കപായയിലാണ് ജീവിതം. ജീവിതം മുന്നോട്ടു പോകണമെങ്കില്‍ അഞ്ച് ശസ്ത്രക്രിയകള്‍ വേണം. എന്നാല്‍ മല്‍സ്യകച്ചവടക്കാരനായ വാപ്പയടക്കമുള്ള നിര്‍ധന കുടുംബം കൂട്ടിയാല്‍ കുടുന്നതിലും അധികമാണ് ഇതിനുവേണ്ട തുക
പഠിച്ച് ഉയരങ്ങളിലെത്തണമെന്നാണ് ഹസീനയുടെ ആഗ്രഹം. സമൂഹം കൈപിടിച്ചാല്‍ ഹസീനയുടെ ആഗ്രഹം സഫലീകരിക്കും
ഹസീന.എച്ച്
A/C നമ്പര്‍...110128894930
ഐ.എഫ്.സി കോഡ്...CNRB0014008
കാനറ ബാങ്ക്, വെള്ളനാട്