library-attack-4

പട്ടാമ്പിയിൽ വായനശാലയ്ക്ക് നേരെ അജ്ഞാത ആക്രമണം. നഗരസഭയുടെ കിഴായൂരിലുള്ള സ്വാതന്ത്ര്യ സുവർണ ജൂബിലി വായനശാലയിലാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമമുണ്ടായത്. പട്ടാമ്പി പൊലീസ് അന്വേഷണം തുടങ്ങി.

 

കാരംസ് കളിക്കാനും പുസ്തക വായനയ്ക്കുമായി ആളുകൾ എത്തിയപ്പോഴാണ് ആക്രമണ വിവരമറിഞ്ഞത്. പുസ്തകങ്ങളും മറ്റും വലിച്ചു വാരിയിട്ട നിലയിലും ക്യാരംസ് ബോർഡ്, ട്രോഫി, ജനലിന്റെ ചില്ലുകള്‍ എന്നിവ തകർത്ത നിലയിലുമായിരുന്നു. പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്. പൂട്ട് പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. നാടിന്റെ സാംസ്കാരിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധിച്ചു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സ്ഥലത്തെത്തി. കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നാണ് ആവശ്യം. 

വര്‍ഷങ്ങളുടെ പഴക്കമുള്ള വായനശാല നാല് വര്‍ഷം മുന്‍പാണ് നവീകരിച്ച് കൂടുതല്‍ പ്രവര്‍ത്തന യോഗ്യമാക്കിയത്. മികവാർന്ന പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Anti-social gangs attacked a library in Pattambi