ചികിത്സയ്ക്കെത്തിയ യുവതിയെ ലഹരി കുത്തിവച്ച് മയക്കിയ ശേഷം ആശുപത്രിയില്‍ വച്ച് പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍. ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നിരുന്ന യുവതിയെ ഡോക്ടര്‍ പലതവണ പീഡിപ്പിച്ചുവെന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ഡോ. നൂര്‍ അലാം സര്‍ദാറാണ് പൊലീസ് പിടിയിലായത്.
ALSO READ: 40 വര്‍ഷത്തെ പക; 17കാരന്‍റെ തലയറുത്തു; തെറിച്ചുവീണ തല മടിയില്‍ വച്ച് അമ്മയിരുന്നത് മണിക്കൂറുകള്‍
പീഡനത്തിനു ശേഷം ഡോക്ടര്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് കാട്ടിയാണ് പലതവണ പീഡിപ്പിച്ചത്. നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പീഡനത്തിനു പുറമേ നാലുലക്ഷം രൂപ കൂടി ഡോക്ടര്‍ യുവതിയോട് ആവശ്യപ്പെട്ടു. ഹസ്നാബാദ് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.
യുവതി ഒറ്റയ്ക്കാണ് താമസം എന്നു മനസ്സിലാക്കിയാണ് ഡോക്ടര്‍ കൃത്യം നടപ്പാക്കിയത്. പീഡനവും ഭീഷണിയും സഹിക്കാനാവാതെ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ഡോക്ടര്‍ കുടുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു ഇത്.
‘എന്‍റെ ഭാര്യ ഡോക്ടറുടെയടുത്ത് ചികിത്സയ്ക്കായി പോയിരുന്നു. അവസാനമായി ഭാര്യ ചികിത്സയ്ക്കായി പോയ അന്ന് ഒരു കുത്തിവെപ്പുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കുത്തിവയ്ക്കേണ്ടെന്ന് ഭാര്യ പറഞ്ഞിട്ടും ഡോക്ടര്‍ സമ്മതിച്ചില്ല. അസുഖം പെട്ടെന്ന് സുഖപ്പെടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടര്‍ നിര്‍ബന്ധിച്ച് ആ കുത്തിവയ്പ്പെടുപ്പിച്ചത്. കുത്തിവച്ചപാടെ ഭാര്യയ്ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടു. ബെഡില്‍ കിടന്ന് വിശ്രമിച്ചോളൂ എന്ന് ഡോക്ടര്‍ പറഞ്ഞത് അവള്‍ അനുസരിച്ചു. എന്നാല്‍ നടന്നത് തീര്‍ത്തും മോശപ്പെട്ട കാര്യങ്ങളാണ്’ എന്നാണ് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പ്രതികരിച്ചത്.
ALSO READ: യുവതിയെ കാണാതായി; രണ്ടാംനാള്‍ കണ്ടെത്തിയത് ആറ് കഷണങ്ങളായി
ബോധം വന്നപ്പോള്‍ വിവസ്ത്രയായി കിടക്കുന്നത് കണ്ടാണ് താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് അവള്‍ക്ക് മനസ്സിലായത്. ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതോടെ അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. അയല്‍വാസി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് ഉടന്‍ മടങ്ങിവന്നതും പരാതി നല്‍കിയതും എന്ന് ഭര്‍ത്താവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ബസിര്‍ഹട്ട് എസ്.പി ഹുസൈന്‍ മെഹ്തി റഹ്മാന്‍ വ്യക്തമാക്കി.