വർക്കല ബീച്ചിലെത്തിയ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ പുത്തൻവിള വീട്ടിൽ ആദർശിനെയാണ് (29) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. വർക്കലയിലെ പാപനാശം ഹെലിപ്പാടിന് അടുത്തുള്ള സ്വകാര്യ മസാജിങ് സെന്ററിൽ എത്തിയ 49കാരിയായ അമേരിക്കൻ വനിതയാണ് ലൈംഗിക അതിക്രമം നേരിട്ടത്.
ട്രീറ്റ്മെന്റ് മസാജിങ് നടത്തുന്നതിനിടെ ആദർശ് ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അമേരിക്കൻ വനിതയുടെ പരാതി. സംഭവത്തിൽ വർക്കല പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ആദർശിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.