ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗിൽ നിന്നും എടിഎം കാർഡ് കവർന്ന് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി പഞ്ചവർണമാണ് പിടിയിലായത്. തൃശ്ശൂരിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പഞ്ചവർണ്ണത്തിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബസ് യാത്രയ്ക്കിടെയും വീടുകൾ കേന്ദ്രീകരിച്ചും മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിൽപ്പെട്ട ആളാണ് പഞ്ചവർണം. തൃശൂരി യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പഞ്ചവർണ്ണത്തിനെ ജയിലിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മാസമാണ് ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗ് കവർന്ന് ബാഗിലുണ്ടായിരുന്ന എടിഎം കാർഡ് വഴി പഞ്ചവർണം പണം പിൻവലിച്ചത്.
എ ടി എം കാർഡിന്റെ കവറിൽ എഴുതിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് 8500 രൂപയാണ് പിൻവലിച്ചത്. മുഖം മറച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന മോഷ്ടാവിൻ്റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. മോഷ്ടാവിനായി സൗത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചവർണം തൃശൂരിൽ പിടിയിലായത്.