കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡില്‍ 14 കടകളില്‍ മോഷണം. കടകളില്‍ പണം സൂക്ഷിക്കാത്തതിനാല്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് കടകളില്‍ വ്യാപകമായി മോഷണം നടന്നത്. പൂട്ട് പൊളിച്ചായിരുന്നു മോഷണം. ഒരാളാണ് എല്ലാ കടകളിലും മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമകള്‍ മോഷണം വിവരം അറിയുന്ന്. പലചരക്ക് കടകളിലും, ചെരുപ്പ് കടയിലും ചായക്കടയിലുമാണ് മോഷണം നടന്നത്.
മുമ്പും വടകരയില്‍ ഇത്തരത്തില്‍ വ്യാപക മോഷണം നടന്നിട്ടുണ്ട്. അന്നും പ്രതികളെ പിടികൂടിയിരുന്നില്ല. രാത്രികാല പരിശോധന പൊലീസ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഒന്നരവര്‍ഷം മുമ്പ് ഇവിടെ ഒരു വ്യാപാരി കൊല്ലപ്പെട്ട സംഭവമുണ്ടായിരുന്നു.