TOPICS COVERED

വൈക്കം മറവൻതുരുത്തിൽ  ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശിനികളായ  ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷാണ് കൊല നടത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. നാലു വയസ്സുള്ള കുട്ടിയെ  നേരെകടവിലെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷം നിധീഷ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

മറവന്തുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ  വച്ച് കൊലപാതകം നടക്കുമ്പോൾ നാലു വയസ്സുകാരിയായ മകളും വീട്ടിൽ ഉണ്ടായിരുന്നു. വൈക്കം പൊലീസ് മറവന്തുരുത്തിലെ വീട്ടിലെത്തി തുടർനടപടികൾ സ്വീകരിച്ചു.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മറവന്തുരുത്തിലെ വീട്ടിൽ സംസ്‍കരിക്കും. പിടിവലിക്കിടെ പരുക്കുകളേറ്റ നിധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

ENGLISH SUMMARY:

Vaikom murder; accuse surrender