sharon-murder

പാറശാല ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാർ കോടതിയിൽ മൊഴി നൽകിയത്. നേരത്തെ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. 

നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. 2022 ഒക്ടോബർ 14 ന് രാവിലെയാണ് ജ്യൂസിൽ കലർത്തി വിഷം ഷാരോണിന് നൽകിയത്. പാര ക്വിറ്റ് വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രീഷമ ഇൻറർനെറ്റിൽ തിരഞ്ഞിരുന്നു. 

15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്നു ഗ്രീഷ്മ മനസിലാക്കിയതായുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.   ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്

Google News Logo Follow Us on Google News

ENGLISH SUMMARY:

Sharon Murder case probe