തൃശൂർ ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. കമ്പിവടി കൊണ്ട് മർദിച്ച് മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആറു പേർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ലഹരിക്കടത്തിലും യുവാവ് പിടിക്കപ്പെട്ടിരുന്നു.
ENGLISH SUMMARY:
Sainul Abid, a native of Nilambur, was murdered in Thrissur's Cheruthuruthy following a drunken fight. Six individuals have been arrested, and police reports indicate the victim had a history of theft and drug-related offenses.