കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസില്‍ മൂന്നുപ്രതികള്‍ക്കും ജീവപര്യന്തം. അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് പ്രതികള്‍. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികള്‍

എട്ടുവർഷം മുൻപാണ് കൊല്ലം കലക്ടറേറ്റ് വളപ്പിൽ പ്രതികൾ സ്ഫോടനം നടത്തിയത്. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിരുന്നു.  അൽഖായിദ തലവൻ ഒസാമ ബിൻ ലാദന്റെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായാണ് കൊല്ലം ഉൾപ്പെടെ രാജ്യത്തെ അഞ്ചു കോടതി വളപ്പുകളിൽ പ്രതികൾ സ്ഫോടനം നടത്തിയത്. ഇതേ പ്രതികളെ മൈസൂരു സ്ഫോടനക്കേസിൽ ശിക്ഷിച്ചെങ്കിലും മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിൽ  വിചാരണ പൂർത്തിയായിട്ടില്ല

ENGLISH SUMMARY:

Kollam Collectorate blast case: Life imprisonment for all three accused