പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ ഇളക്കിമറിക്കുന്ന കള്ളപ്പണ ആരോപണത്തില്‍ കലക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസ് നടത്തിയ റെയിഡ് പൂര്‍ണമായും നിയമപരമായ രീതിയില്‍ അല്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ല. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ റെയിഡിനെ കുറിച്ച്  അവസാനഘട്ടത്തില്‍മാത്രമാണ് അറിഞ്ഞത്. കള്ളപണണ ആരോപണത്തെ കുറിച്ച് വ്യക്തതയില്ലെന്നും കലക്ടര്‍ പറയുന്നു.

കൂടുതല്‍ അന്വേഷിച്ചാലെ വിവരങ്ങള്‍ ലഭ്യമാകൂ. തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നിടുന്നതാണ് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കുക. അതേസമയം പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിനാല്‍ അതു കൂടി കണക്കിലെടുത്താവും തുടര്‍നടപടികള്‍. അതേ സമയം കള്ളപ്പണം ഇടപാടെന്ന പരാതിയില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് പാലക്കാട് എസ്.പി ആര്‍.ആനന്ദ് മനോരമ ന്യൂസിനോട് പരാതിയിലെ വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കും ,പൊലീസ് പരിശോധന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്നും എസ്.പി.

ENGLISH SUMMARY:

Collector reports to Chief Electoral Officer on allegations of black money rocking Palakkad by-election