കോഴിക്കോട് പന്തീരാങ്കാവിൽ മധ്യവയസ്കയെ മരുമകൻ കൊലപ്പെടുത്തിയത് സ്വർണ്ണത്തിന് വേണ്ടി എന്ന് പോലീസ്. ഇന്നലെ വൈകീട്ട് ആണ് പയ്യടി മീത്തലിലുള്ള വാടകവീട്ടിൽ അസ്മബിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലക്കാട് നിന്ന് പ്രതി മഹമൂദിനെ പോലീസ് പിടികൂടി. നാലുവർഷമായി വാടകവീട്ടിൽ മകൾക്കും മരുമകനും ഒപ്പം കഴിയുകയാണ് ആസ്മാബി.
സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരിയായ മകൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആസ്മാബിയെ മുഹമൂദ് ആക്രമിക്കുന്നത്. തലയണ കൊണ്ട് മുഖത്തമർത്തി കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. തമിഴ്നാട് കാരക്കോണം സ്വദേശിയായ മുഹമുദ് കേരളം വിടാനുളള ശ്രമത്തിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. ആസ്മാബിയുടെ മൊബൈൽ ഫോണും സ്വർണാഭരണങ്ങളും പ്രതിയിൽ നിന്ന് കണ്ടെത്തി. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം.ആസ്മബിയുടെ സഹോദരൻ്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.