sivaprasad-arrest-2
  • വീട്ടുജോലിക്കു നിന്ന ഒഡീഷക്കാരിയായ ഗോത്രവര്‍ഗ യുവതിയെ പീഡിപ്പിച്ച കേസ്
  • കൊച്ചി വൈറ്റിലയിലെ വീട്ടില്‍ ലഹരിപദാര്‍ഥം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്
  • ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച  ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി. കെ.ശിവപ്രസാദ് ആണ് കീഴടങ്ങിയത്. ശിവപ്രസാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.‌‌

 

വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെയാണ്(23) ലൈംഗികമായി പീഡിപ്പിച്ചത്. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിനെതിരെ (75) കേസെടുത്തിരുന്നു. കഴിഞ്ഞമാസം 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. 

15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാൽ തുടർന്നു നടന്നതൊന്നും അറിയില്ലെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഇതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ, തുടർന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോർട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നതു സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

House maid molestation case: Horticorp former MD K. Sivaprasad surrenders