kuruva

TOPICS COVERED

ആലപ്പുഴയിൽ ഭീതി പരത്തി  വീണ്ടും കവർച്ച . പറവൂർ തൂക്കുകുളത്ത് 9 മാസം പ്രായമുള്ള കുഞ്ഞിന്‍റെയും അമ്മയുടെയും മാലയാണ് കവർന്നത്. മോഷണത്തിന് പിന്നിൽ കുറുവ സംഘമെന്നാണ് സംശയം.

 

മണ്ണഞ്ചേരിയിലും കോമളപുരത്തും വീടുകളിൽ നടന്ന കവർച്ചയുടെ അതേരീതി തന്നെയാണ് പറവൂർ തൂക്കുകുളത്തെ മോഷണത്തിലും ദൃശ്യമായത്. അടുക്കള വാതിലിന്‍റെ കൊളുത്ത് തകർത്താണ് കള്ളൻ അകത്ത് കടന്നത്.

പുലർച്ചെ ഒരു മണിയോടെയാണ്. തൂക്കുകുളത്തിന് കിഴക്കുള്ള  മനോഹരന്‍റെ വീട്ടിൽ കവർച്ച നടന്നത്.മകൾ നീതുവിന്‍റെറെയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മാലയാണ് കവർന്നത്. പാന്‍റ് മാത്രം ധരിച്ച ആളാണ് കവർച്ച നടത്തിയതെന്നാണ് നീതു പൊലീസിന് നൽകിയ മൊഴി. നീതുവിന്‍റെ നിലവിളി കേട്ട് പിതാവ് മനോഹരൻ ഉറക്കമുണർന്നപ്പോൾ മോഷ്ടാവ് കടന്നു

 സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. വിരലടയാള വിദഗ്ധര്യം ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കുറുവാ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയിലും കോമളപുരത്തും കുറുവ സംഘമെന്ന് സംശയിക്കുന്നവർ കവർച്ച നടത്തിയിരു ന്നു. മോഷ്ടാക്കളെ പിടി കൂടാൻ ആലപ്പുഴ DySP മധുബാബുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും മോഷണം.

ENGLISH SUMMARY:

Alappuzha kuruva theft