മരത്തിന്റെ ശിഖരം പറമ്പില്‍ വീണതിന്റെ പേരില്‍ കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ അച്ഛനും മകനും ജീവപര്യന്തം തടവ്. കടുവാംകോട് വീട്ടിൽ അനിൽകുമാർ കൊല്ലപ്പെട്ട കേസില്‍ പച്ചില അല്‍ഭി ഭവനില്‍ സലാഹുദ്ദീന്‍ , മകന്‍ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്്സിഎസ്്ടി കോടതി ശിക്ഷിച്ചത്.
2022 സെപ്റ്റംബര്‍ പതിനേഴിനാണ് കൊലപാതകം നടന്നത്. അനില്‍കുമാറിന്റെ സ്ഥലത്തു നിന്ന തേക്കുമരത്തിന്റെ ശിഖരം വെട്ടിയിട്ടപ്പോള്‍ പ്രതികളുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് വീണത്. ഇതിനെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളായ അല്‍ഭി ഭവനില്‍ സലാഹുദ്ദീന്‍, മകന്‍ ദമീജ് അഹമ്മദ് എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. കൊട്ടാരക്കര എസ്.സി എസ്.ടി കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
പ്രതികള്‍ അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം. അര്‍ധരാത്രിയിലാണ് സലാഹുദീനും മകന്‍ ദമീജ് അഹമ്മദും ചേര്‍ന്ന് അനില്‍കുമാറിനെ വീട് കയറി ആക്രമിച്ച് കൊന്നത്. കൈയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയ്ക്കും ശരീരത്തും വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. അനില്‍കുമാറിന്റെ ശരീരത്തിലേറ്റ ഇരുപത് മുറിവുകളാണ് മരണകാരണമായത്.
പ്രതികള്‍ അപ്പീല്‍പോയാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അനില്‍കുമാറിന്റെ കുടുംബം പറഞ്ഞു. കുന്നിക്കോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് കൊട്ടാരക്കര ഡിവൈഎസ്പി ആയിരുന്ന ജിഡി വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.