cardamom-were-stolen-from-r

TOPICS COVERED

ഇടുക്കി കട്ടപ്പനയിൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച് കടത്തി. തോപ്രാംകുടി സ്വദേശി ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആർ.എം.എസ് സ്പൈസസിലാണ് മോഷണം നടന്നത്. കടയുടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.

 

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കട്ടപ്പനയിലെ ഏലക്ക വ്യാപര സ്ഥാപനത്തിൽ മോഷണം നടന്നത്. ഏലക്ക പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ നടത്തിയ പരിശോധനയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗ്രേഡ് ഏലക്കയാണ് മോഷണംപോയത്. കെട്ടിടത്തിന്റെ അടിവശത്തെ നിലയിലെ ജനാല തകർത്ത് ചാക്ക് തുരന്ന് ഏലക്കാ മോഷ്ടിക്കുകയായിരുന്നു.

മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷയിൽ മോഷ്ടാക്കളെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനം ചെറുതോണി പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.