anchal-theft

TOPICS COVERED

കൊല്ലം അഞ്ചലിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണം. ആൾതാമസം ഇല്ലാത്ത രണ്ടു വീടുകളിലാണ് മോഷണം നടന്നത്. രണ്ടു വീടുകളിലെയും സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ മോഷ്ടാവ് കൊണ്ടുപോയി

 

കുരുവിക്കോണം സ്വദേശി സണ്ണി ജോർജിന്റെ വീട്ടിൽ നിന്ന് പന്ത്രണ്ടു പവനും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു. സണ്ണിയുടെ വീടിനടുത്ത് താമസിക്കുന്ന മണിയുടെ വീട്ടിൽ നിന്ന് ആറായിരം രൂപയും ഒരു പവനോളം വരുന്ന സ്വർണാഭരണവും സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുമാണ് മോഷ്ടിച്ചത്. സണ്ണി ജോർജ് കുടുംബസമേതം വിദേശത്തും മണി കുടുംബസമേതം ബെംഗളുരുവിലുമാണ് താമസം. രണ്ടു വീടുകളിലും ആൾതാമസം ഇല്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ കഴിഞ്ഞ രാത്രിയിലാണ് വീടിൻ്റെ കതക് പൊളിച്ച് അകത്തുകയറിയത്.

അഞ്ചൽ മേഖലയിൽ അടുത്തിടയായി മോഷണം വർധിച്ചതായി നാട്ടുകാർ പറയുന്നു. അഞ്ചൽ ടൗണിലെ തുണിക്കടയിലും നെടുങ്ങോട്ടുകോണം കാവിലും മോഷണം നടന്നിരുന്നു. ഇതിന് പുറമേ അഞ്ചൽ ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും മോഷണം പോയിരുന്നു. ടൗണിൽ  ടൗണിലെ തുണിക്കടലിൽ മോഷണം നടത്തിയ പത്തടി സ്വദേശി ബുസാരിയെ അഞ്ചൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

ENGLISH SUMMARY:

kollam Anjal robbery