TOPICS COVERED

വിവിധ സംസ്ഥാനങ്ങളിലായി വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് കടലില്‍ മല്‍സ്യബന്ധ ബോട്ടില്‍നിന്ന് 700 കിലോ ഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി. എട്ട് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസഫര്‍പുരില്‍ 42 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍ പിടികൂടി. പഞ്ചാബില്‍ ഒന്നരടണ്‍ കറുപ്പ് പിടിച്ചെടുത്തു.

പോര്‍ബന്തറില്‍ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ശതകോടികള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. മല്‍സ്യബന്ധന യാനത്തില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 700 കിലോയിലേറെ മെത്താംഫെറ്റമിന്‍. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് ലഹരിമരുന്ന് പിടികൂടിയത്. മറീന്‍ കമാന്‍ഡോകള്‍ കീഴ്പ്പെടുത്തിയ എട്ട് ഇറാന്‍ പൗരന്‍മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസിന് കൈമാറും. വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചുള്ള ലഹരിവേട്ടയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തായ്‌വാനില്‍ നിന്ന് ഭൂട്ടാന്‍ വഴി കടത്തിയ 4.2 കിലോ കൊക്കെയ്നാണ് ബിഹാറിലെ മുസഫര്‍പുരില്‍നിന്ന് പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ ജലന്ധറില്‍ നിന്നാണ് 1,400 കിലോഗ്രാം കറുപ്പ് പൊലീസ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി 

ENGLISH SUMMARY:

Massive drug hunt on Gujarat coast 700kg of drugs seized