ബംഗാളി നടിക്കെതിരെ ലൈംഗികഅതിക്രമം നടത്തിയ കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്.
കേസിലെ ഏക പ്രതിയായ രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. 35 സാക്ഷിമൊഴികള്‍ക്ക് പുറമെ തെളിവുകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. കേസില്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം കോടതി നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിട്ടു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ നടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരനുഭവം നടി വെളിപ്പെടുത്തിയത്.