കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഡൽഹിയിലെത്തി. ഫരീദാബാദ് സിറോ മലബാർ സഭ അൽമായ കൂട്ടായ്മ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുര്യൻ ജോസഫ് പൂച്ചെണ്ടും
മാത്യു വർഗീസ്, ജോഷി ഫിലിപ് , സിബി വീരമന എന്നിവർ പൊന്നാടയും നൽകി. ജനുവരിയിൽ ഒരു ദിവസം തങ്ങൾക്കൊപ്പം ചിലവഴിക്കണം എന്നും അഭ്യർഥിച്ചു.
നാളെ സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടും പങ്കെടുക്കും. നന്ദിയോടെയാണ് പ്രധാനമന്ത്രിക്ക് ഒപ്പം ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കുന്നത് എന്നും അവസരം ലഭിച്ചാൽ മണിപ്പൂർ അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയോട് സംസാരിക്കുമെന്നും കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട് പ്രതികരിച്ചു. അക്രമങ്ങൾ എവിടെ ഉണ്ടായാലും വേദന ഉണ്ടാക്കുന്നതാണെന്നും പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട് നാളെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായും
കൂടിക്കാഴ്ച നടത്തും