devika-death

TOPICS COVERED

അമ്പലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ നീർക്കുന്നം ഫിഷർമെൻ കോളനിയിൽ സേതുവിന്‍റെ മകൾ 23 കാരിയായ ദേവിക ആണ് ഈ മാസം 9ന് മരിച്ചത്. ഭർത്താവ് പ്രിജിന്‍റെ വീട്ടിൽ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിഡിയോ റിപ്പോര്‍ട്ട് കാണാം.    

 

അമ്പലപ്പുഴ പൊലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഈ മാസം ഒൻപതിനാണ് ഭർത്താവ് പ്രജിന്‍റെ വീട്ടിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ ദേവികയെ കണ്ടെത്തിയത്. അബ്കാരി കേസിൽ റിമാൻഡിലായിരുന്ന പ്രിജിൻ ജാമ്യത്തിലിറങ്ങിയ ശേഷം ദേവികയുമായി വഴക്കുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം ദേവികയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു. പൊലിസ് എത്തുന്നതിന് മുൻപ് മൃതദേഹം പ്രിജിൻ താഴത്തിറക്കിയതായി ബന്ധുക്കൾ പറയുന്നു. 

ദേവികയുടെ ഫോൺ തങ്ങൾക്ക് ലഭിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 3 വർഷം മുൻപ് ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മരണശേഷം ഫൊറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.