crime-police

TOPICS COVERED

ഫുള്‍ ടൈം ഫോണില്‍ അടിമയായി ക്ലാസിൽ പോകാത്ത മകനെ അച്ഛൻ തലയ്ക്ക് അടിച്ചുകൊന്നു. ഒൻപതാം ക്ലാസുകാരനായ തേജസിനെയാണ് പിതാവ് രവികുമാർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മകൻ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയൽക്കാരോട് പറഞ്ഞ് രവികുമാർ തിടുക്കപ്പെട്ട് സംസ്കാരം നടത്താൻ ശ്രമിച്ചു.എന്നാൽ അമ്മ ശശികല എതിർക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു. പരീക്ഷകളിൽ തോൽക്കുന്നതും ക്ലാസിൽ പോകാത്തതും മൊബൈൽ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടർന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്.

ENGLISH SUMMARY:

A man killed his 14-year-old son in Bengaluru yesterday by beating him up with a cricket bat and slamming his head against a wall after an argument about his mobile addiction and lack of interest in studies