തിരുനെല്‍വേലിയില്‍ അമരന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് രണ്ടുപേര്‍ തീയറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തിരുനെല്‍വേലി മേലപ്പാളയത്തെ അലങ്കാര്‍ തീയറ്ററിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. മുഖം മറച്ചെത്തിയ ഇവര്‍ മൂന്ന് കുപ്പി പെട്രോള്‍ ബോംബ് തീയറ്ററിലേക്ക് എറിഞ്ഞു. ആര്‍ക്കും പരുക്കില്ല. മേലപ്പാളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശിവകാര്ത്തികേയന് സായ് പല്ലവി ചിത്രമാണ് അമരന്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം. എന്നാല്‍ ചിത്രത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കശ്മീരിനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.