ആലപ്പുഴ പറവൂർ തൂക്കുകുളത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും ആഭരണങ്ങൾ കവർച്ച നടത്തിയത് പിടിയിലായ മണികണ്ഠൻ അല്ലെന്ന് വ്യക്തമായി. തിരിച്ചറിയൽ പരേഡിൽ വീട്ടിലെത്തിയത് മണികണ്ഠൻ അല്ലെന്ന് വീട്ടമ്മ പൊലീസിനെ അറിയിച്ചു. കുറുവ സംഘത്തിലെ സന്തോഷ് സെൽവത്തോടൊപ്പം ആണ് മണികണ്ഠൻ പിടിയിലായത്. പുന്നപ്ര വാടയ്ക്കൽ ഭാഗത്തെ 3 വീടുകളിൽ ശനിയാഴ്ച രാത്രി നടന്ന മോഷണ ശ്രമത്തിനു പിന്നിൽ കുറുവ സംഘമാണോയെന്ന് പൊലിസ് പരിശോധിക്കുന്നു
കുറുവാ സംഘത്തിലെ സന്തോഷ് സെൽവത്തോടൊപ്പം പിടിയിലായ മണികണ്ഠനാണ് ആലപ്പുഴ പറവൂർ തൂക്കുകുളത്ത് കവർച്ച നടത്തിയതെന്ന സംശയം ഉയർന്നിരുന്നു. മണ്ണഞ്ചേരി സ്റ്റേഷനിലെത്തി മണികണ്ഠനെ കണ്ട വീട്ടമ്മ, കള്ളൻ ഇയാളല്ലെന്ന് പൊലിസിനോട് പറഞ്ഞു. തിരുവിളക്ക് മനോഹരന്‍റെ മകൾ നീതുവിന്‍റെയും കുത്തിന്‍റെയും ആഭരണങ്ങളാണ് കവർന്നത്. ആലപ്പുഴ കോമളപുരം , റോഡ് മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കവർച്ച നടത്തിയത് സന്തോഷ് സെൽവവും മറ്റൊരാളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണം നടന്ന സ്ഥലത്ത് പൊലിസ് നടത്തിയ ട്രയലിൽ ഇത് ബോധ്യമായി . ചോദ്യം ചെയ്യലിൽ സന്തോഷ് സെൽവം ഇക്കാര്യം സമ്മതിച്ചു. മണികണ്ഠൻ ഇവിടെ കവർച്ചയിൽ പങ്കാളിയല്ല എന്ന് മനസിലായിട്ടുണ്ട്.
കസ്റ്റഡിയിലുള്ള മണികണ്ഠനെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. മണികണ്ഠൻ എന്ന പേരിൽ പാലക്കാട് രജിസ്റ്റർ ചെയ്തിരിക്കുന്ന കവർച്ച കേസുകളിൽ രണ്ടും ഒരാൾ തന്നെ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സന്തോഷ് സെൽവത്തിനൊപ്പം കോമളപുരത്തെ വീടുകളിൽ കവർച്ചക്കെത്തിയ കുറുവ സംഘാംഗത്തെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ഒറ്റപ്പെട്ട പറമ്പുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താവളമടിച്ചിരിക്കുന്ന നാടോടി സംഘങ്ങളെ തുടർച്ചയായി നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
.പുന്നപ്ര വാടയ്ക്കൽ ഭാഗത്തെ 3 വീടുകളിൽ ശനിയാഴ്ച രാത്രി നടന്ന മോഷണ ശ്രമത്തിനു പിന്നിൽ കുറുവ സംഘമാണോയെന്ന് പൊലിസ് പരിശോധിക്കുന്നു