TOPICS COVERED

മംഗളൂരു റിസോർട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച കേസിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നീന്തൽ കുളം  പ്രവർത്തിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഉള്ളാളിലെ വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ നീന്തൽ കുളം പ്രവർത്തിപ്പിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആവശ്യമായ സുരക്ഷ ജീവനക്കാർ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട യുവതികൾ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിയാതിരുന്നത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്ന് പൊലീസ് പറയുന്നു. 

പൂളിൽ ആറടി ആഴമുണ്ടായിട്ടും സൂചന ബോർഡുകൾ സ്ഥാപിച്ചില്ല. ഇന്നലെ രാവിലെയാണ് നീന്തൽ കുളത്തിൽ ഇറങ്ങിയ മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ മുങ്ങി മരിച്ചത്. കുളത്തിൽ ഇറങ്ങുന്നതിനിടെ ഒരാൾ കുളത്തിന്റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ കൂടി അപകടത്തിൽ