TOPICS COVERED

ചെന്നൈയില്‍ ഫോണിലൂടെ നിരന്തം ശല്യം ചെയ്തയാളെ പിടികൂടി ബിജെപി നേതാവ് അലിഷ അബ്ദുള്ള. സോഷ്യല്‍ മീഡിയയിലൂടെയാണ് അലിഷ ഇക്കാര്യം പങ്കുവച്ചത്. പൊലീസില്‍ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നും അലിഷ കുറ്റപ്പെടുത്തി.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 ഫിറോസ് എന്നുപേരുള്ള ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി അലിഷ. ഇന്ന് രാവിലെ തുടര്‍ച്ചയായി വിളിക്കുകയും ഫോണെടുത്ത സ്റ്റാഫിനോട് അലീഷ തനിക്ക് മസാജ് ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശല്യം സഹിക്കവയ്യാതായതോടെ ഇയാളെ പിടികൂടാന്‍ അലീഷ തന്നെ ഇറങ്ങി.  ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് കണ്ടെത്തി. അലീഷയും കൂടെയുള്ളവരും ചേര്‍ന്ന് ഇയാളെ പിടികൂടി. തുടര്‍ന്ന് ഒരു പൊലീസ് സ്റ്റേഷനിലുള്ളവരോട് പരാതി പറഞ്ഞെങ്കിലും അവര്‍ സഹകരിച്ചില്ല. നീലാങ്കരൈ സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് ആവശ്യപ്പെട്ടത്. പിടികൂടുമ്പോള്‍ ഇയാള്‍ ലഹരിയിലായിരുന്നുവെന്നും ആരോപിക്കുന്നു.