alp-crime

TOPICS COVERED

എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽനിന്ന് ലഭിച്ച ഒരു ഫോണാണ് അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ തിരോധാനത്തിന്‍റെ ചുരുളഴിച്ചത്. ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ ബസില്‍ നിന്ന് ഒരു ഫോണ്‍കിട്ടുന്നു. കണ്ടക്ടര്‍ ഇത് പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ അയച്ച സന്ദേശങ്ങൾ അതിൽനിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

 

ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മീ‍ൻ പിടിക്കാൻ ഈ സമയം ജയചന്ദ്രൻ കടലിൽ പോയിരുന്നു. കടലിൽ പോയാൽ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രൻ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോൾ പറഞ്ഞത്. എന്നാൽ നിർണായകമായ ചില വിവരങ്ങൾ സുനിമോളിൽനിന്ന് ഇതിനിടെ പൊലീസിനു ലഭിച്ചിരുന്നു.

 

വീട്ടുജോലി നോക്കിയിരുന്ന സുനിമോളും വിദ്യാർഥിയായ മകനും വീട്ടിൽ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച്  വിജയലക്ഷ്മിയുടെ തലയില്‍ വെട്ടുകത്തി കൊണ്ടു വെട്ടി  കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തർക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും ജയചന്ദ്രന്‍റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി.

മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. വീട്ടിൽ നിന്ന് 5 മീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിൻ തൈകൾ വച്ച ശേഷമാണ് ജയചന്ദ്രൻ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്. ഇതിനിടെ വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. തുടർന്ന് പതിവു പോലെ മീൻ പിടിക്കാനായി ബോട്ടിൽ കടലിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ കരുനാഗപ്പള്ളിയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ‌ചോദ്യം ചെയ്യലിൽ, താൻ ദൃശ്യം സിനിമ കണ്ടിരുന്നുവെന്നും ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞിരുന്നു.

ENGLISH SUMMARY:

The body of Vijayalakshmi who went missing from Karunagappally, was recovered in a decomposed state here on Tuesday. The remains were found buried near the house of Jayachandran , a resident of Karoor, Ambalapuzha.To advertise here, Contact UsJayachandran allegedly murdered Vijayalakshmi and buried her body in a pit on his property. After the murder, he reportedly stripped the gold ornaments from Vijayalakshmi's body. However, the police suspect that he killed her after suspecting that she was involved in a relationship with another person.