മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരെ ശബരിമല സന്നിധാനത്ത് പിടികൂടി. വനത്തിലേക്ക് രക്ഷപെട്ട സംഘത്തെ പൊലീസ് വളഞ്ഞു പിടികൂടുകയായിരുന്നു. മോഷ്ടാക്കള്‍ എത്താന്‍ സാധ്യതയുണ്ടെന്നും തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം എന്നും പൊലീസ് അറിയിച്ചു
തേനി ഉത്തമപാളയം സ്വദേശികളായ കറുപ്പസ്വാമി, വസന്ത് എന്നിവരാണ് പിടിയിലായത്. ബുക്കിങ് അടക്കം ഒരു രേഖകളും ഇല്ലാതെ കണ്ടെത്തിയതോടെ ആദ്യ ദിവസം തിരിച്ചിറക്കിയിരുന്നു. മരക്കൂട്ടത്ത് സംശയകരമായ രീതിയില്‍ ഇവരെ വീണ്ടും കണ്ടതോടെ പൊലീസ് പരിശോധന നടത്തി. കാട്ടില്‍ മരത്തിന്‍റെ മറവില്‍ ഒളിച്ചിരുന്ന സംഘത്തെ പൊലീസ് വളഞ്ഞു പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡിന്‍റെ ഭാഗങ്ങളും, ഒടിച്ച സാധാരണ ബ്ലേഡും കണ്ടെത്തി
തിരക്കുള്ള സമയത്ത് കള്ളന്‍മാരുടെ സാന്നിധ്യം ഉണ്ടായേക്കാമെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്‍റെ കര്‍ശന നിരീക്ഷണം ഉണ്ട്. ഇതോടൊപ്പം തീര്‍ഥാടകരും ജാഗ്രത പാലിക്കണം പിടിയിലായ രണ്ടുപേരെക്കുറിച്ച് തമിഴ്നാട് പൊലീസിനോട് വിവരങ്ങള്‍ തേടും. തിരുട്ടു ഗ്രാമങ്ങളില്‍പ്പെട്ടവരെന്ന് സംശയിക്കുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ചിങ്ങമാസ പൂജയ്ക്ക് ഭണ്ഡാരം കൊള്ളയടിച്ച കള്ളനെ കഴിഞ്ഞ മാസമാണ് പിടികൂടിയത്