തമിഴ്നാട്ടിൽ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത പാസ്റ്റർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് ആണ് പിടിയിലായത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വഞ്ചന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 60 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോ രക്ഷിതാക്കളിൽ നിന്നും പണം തട്ടിയെടുത്തത്.
തമിഴ്നാട്ടിലെ തക്കലയിൽ ഒടുവിൽ കഴിയുമ്പോഴാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട നാലു പാസ്റ്റർമാരെ നേരത്തെ പിടികൂടിയിരുന്നു.