ആന്‍ഡമാന്‍ തീരത്ത് ആഴക്കടലില്‍ ശതകോടികളുടെ ലഹരിവേട്ട. ബാരണ്‍ ദ്വീപിനോട് ചേര്‍ന്നാണ് മല്‍സ്യബന്ധന ബോട്ടില്‍ കടത്തുകയായിരുന്ന ആറായിരം കിലോ മെത്താംഫെറ്റമിന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. മൂവായിരം പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി. ആറ് മ്യാന്‍മര്‍ പൗരന്‍മാരെയും അറസ്റ്റ് ചെയ്തു.
കോസ്റ്റ് ഗാര്‍ഡിന്‍റെ ഡോര്‍ണിയര്‍ നിരീക്ഷണ വിമാനമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മല്‍സ്യബന്ധന ബോട്ട് കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് മ്യാന്‍മര്‍ പൗരന്‍മാരെ ആന്‍ഡമാന്‍ പൊലീസിന് കൈമാറി. കോസ്റ്റ് ഗാര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണിത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയറില്‍നിന്ന് 135 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ബാരണ്‍ ദ്വീപ്.