sea-tvm-file

തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ കടലില്‍പെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ചുതെങ്ങ്, മര്യനാട്, സെന്‍റ്. ആന്‍ഡ്രൂസ് ബീച്ച് എന്നിവിടങ്ങളിലാണ് അപകടം.

 

 മര്യനാട് ബീച്ചില്‍ കാണാതായ പത്തൊമ്പതുകാരന്‍ ജോഷ്വയാണ് മരിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. സെന്‍്റ്. ആന്‍ഡ്രൂസ് ബീച്ചില്‍ കാണാതായത് പ്ളസ് ടൂ വിദ്യാര്‍ഥിയായ നെവിനാണ്. രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയാണ് കടയ്ക്കാവൂര്‍ സ്വദേശി അരുണ്‍ അപകടത്തില്‍പെട്ടത്. പൊലീസിന്‍റെയും കോസ്റ്റ് ഗാര്ഡിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

ENGLISH SUMMARY: