വീട്ടുവഴക്കിനെ തുടര്‍ന്ന് അറുപതുകാരന് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിറനടുത്ത് റാണിപൂര് ടൗണിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളും തുടര്‍ന്നുള്ള ആത്മഹത്യയും . ഭാര്യയെ ബേസ്ബോള്‍ ബാറ്റുകൊണ്ട് തല്ലിയും ഭാര്യാമാതാവിനെ വെടിവച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്.
രാജീവ് അറോറ, ഭാര്യ സുനിത അറോറ, സുനിതയും മാതാവ് എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലായിരുന്ന രാജീവും സുനിതയും ഞായറാഴ്ചയാണ് ഹരിദ്വാറിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വെടിയൊച്ച കേട്ടുവെന്ന് സമീപവാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
പൊലീസെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് മൂന്നുപേരും മരിച്ചു കിടക്കുന്നതാണ് കണ്ടത്. സുനിതയെ ബേസ്ബോള്‍ ബാറ്റുകൊണ്ട് തല്ലി കൊലപ്പെടുത്തി. തുടര്‍ന്ന് സുനിതയുടെ അമ്മയുടെ തലയ്ക് വെടിവച്ചതാകമെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് സീനിയര്‍ സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വീട്ടുവഴക്കാകാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതി ജീവനൊടുക്കിയതിനാല്‍ കൊലയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും വ്യക്തമല്ല. രാജീവിന്റെയും തലയ്ക്കാണ് വെടിയേറ്റത്. ബന്ധുക്കളെയടക്കം ചോദ്യംചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.