france-lady-rape-case

പ്രതീകാത്മക ചിത്രം

തൃശൂരില്‍ യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയാണ് അറസ്റ്റിലായിരിക്കുന്നത്. ബിനീഷിന്‍റെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. അഞ്ചുമാസം മുന്‍പായിരുന്നു സംഭവം.

ALSO READ: ഒറ്റ വിമാനയാത്ര; പീഡിപ്പിച്ചത് നാല് സ്ത്രീകളെ; 73കാരനായ ഇന്ത്യക്കാരന്‍ പിടിയില്‍

എന്നാല്‍ വീണ്ടും തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ബിനീഷിന്‍റെ ഭീഷണി തുടര്‍ന്നതോടെ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിനുള്ളില്‍ മുറിയിൽ അടച്ചിട്ടായിരുന്നു പീഡനവും വിഡിയോ പകർത്തിയതും.

യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞപാടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.  അതിനിടെയാണ് പൊലീസ് പിടിയിലായത്. ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. 

മുന്‍പും ഇയാള്‍ക്കെതിരെ പീഡനപരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2022ൽ നിലമ്പൂരില്‍ വച്ചൊരു പീഡനക്കേസിലും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും പ്രതിയായിരുന്നു ബിനീഷ്. 

ENGLISH SUMMARY:

Social media vlogger arrested in Thrissur for sexual assaulting a woman and threatening her with nude visuals.