temple-arrest

കോഴിക്കോട് പേരാമ്പ്രയില്‍ വിചിത്ര വസ്ത്രം ധരിച്ചെത്തി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ തിരുവള്ളൂർ സ്വദേശി അബ്ദുള്ളയാണ് പൊലീസ് പിടിയിലായത്.  പാന്‍റും അതിനുമേല്‍മുണ്ടും നൈറ്റിയും ധരിച്ച് എത്തിയായിരുന്നു മോഷണം.  കവർച്ച നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുഖം മൂടിയ നിലയിലായിരുന്നു. 

 രൂപവും ഭാവവും മാറ്റിയാണ് മോഷ്ടാക്കള്‍ പൊതുവേ മോഷണത്തിനിറങ്ങുന്നത്. മോഷണത്തിനെത്തിയ വീട്ടില്‍നിന്നും വസ്ത്രം മാറുന്ന സംഭവങ്ങളും ഉണ്ട് . എന്നാല്‍ പാന്റും അതിനു മേലെ മുണ്ടും പിന്നൊരു നൈറ്റിയും കൂടി ധരിച്ചായിരുന്നു അബ്ദുള്ളയുടെ  മോഷണം.

 

തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഈ മാസം 19 ആം തീയതിയാണ്  മോഷണം നടന്നത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കളവുകേസുകളും ക്രിമിനല്‍ കേസുകളും അബ്ദുള്ളയുടെ പേരിലുണ്ട്. 

Google News Logo Follow Us on Google News

Choos news.google.com
Suspect of theft in Kozhikode's Perambra temple arrested in strange clothe:

Suspect of theft in Kozhikode's Perambra temple arrested in strange clothes. he was wearing a variety of clothes while theft