കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അബ്ദുൽ സനൂഫ് ബെംഗളൂരുവിലുണ്ടെന്ന് സംശയം. അന്വേഷണസംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.
അബ്ദുൽ സനൂഫ് പാലക്കാട് വരെ പോയത് കാറിലാണെന്നും ഇന്ധനം തീർന്ന ശേഷം കാർ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസ് നിഗമനം. ഈ കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് കെഎസ്ആർടിസി ബസ്സിലാണ് ബെംഗളൂരുവിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. അബ്ദുൽ സനൂഫിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.