മലപ്പുറം വണ്ടൂർ അത്താണിക്കൽ സ്വദേശി പോക്സോ കേസിൽ പിടിയിൽ. ചെറക്കൽ ശരത് ബാബുവാണ് പിടിയിലായത്. രണ്ട് വർഷം മുൻപ്
പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിലേക്ക് ജോലിക്കെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
വിഷാദത്തിലായ പെൺകുട്ടിയെ സ്‌കൂളിൽ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ട് വർഷം മുൻപ് നടന്ന സംഭവം കുട്ടി സ്കൂൾ അധികൃതരോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.