തൃശൂര്‍ എരുമപ്പെട്ടിയില്‍ ചരക്ക് വാഹനത്തില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 42 പാക്കറ്റുകളിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ തമിഴ്നാട് ധര്‍മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരെ പൊലീസ് പിടികൂടി. രണ്ടുപേര്‍ രക്ഷപെട്ടു. ഒഡീഷയില്‍ നിന്നും തമിഴ്നാട്ടിലെത്തിച്ച കഞ്ചാവ് അവിടെ നിന്നുമാണ് ചരക്കുവാഹനത്തില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നത്.