ganja-arrest-3

TOPICS COVERED

കപ്പ കൃഷിക്കൊപ്പം കഞ്ചാവ് നട്ട് വളർത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ഇടുക്കി ബേഡിമെട്ട് സ്വദേശി ജോർജിനെയാണ് ഉടുമ്പൻചോല എക്സൈസ് അറസ്റ്റ് ചെയ്തത്. കപ്പയാണ് പ്രധാന കൃഷി. പക്ഷേ കപ്പയ്ക്കൊപ്പം നട്ട കഞ്ചാവാണ്  ജോർജിനെ കുടുക്കിയത്. കഞ്ചാവ് ചെടി കണ്ട നാട്ടുകാരാണ് എക്സൈസിനെ വിവരമറിയിച്ചത്.

 

ഒടുവിൽ എക്സൈസ് എത്തി കഞ്ചാവ് ചെടിയും കഞ്ചാവ് നട്ട കർഷകൻ ജോർജിനെയും കയ്യോടെ പിടികൂടി. കൃഷിഭൂമിയുടെ നടുവിൽ ജൈവവളം ഇട്ടു വളർത്തിയ കഞ്ചാവ് പൂർണ്ണവളർച്ചയെത്തും മുമ്പേ ജോർജിന് പണിയായി

പിടിയിലായി ജോർജ് സിപിഎം ബേഡ് മെട്ട് മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സ്വന്തം ഉപയോഗത്തിനായി ഒറ്റ ചെടി മാത്രമാണ് നട്ടതെന്ന് ജോർജ് എക്സൈസ് സംഘത്തോട് പറഞ്ഞു. മുൻപും സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് നട്ടിട്ടുണ്ടെന്നാണ് ജോർജിന്റെ കുറ്റസമ്മതം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ENGLISH SUMMARY:

Former CPM branch secretary arrested for planting and growing Ganja along with tapioca cultivation.