തിരുവനന്തപുരം മംഗലപുരത്ത് വീടിന് സമീപം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം പുതുവൽ പുത്തൻവീട് മണിണ്ഠ ഭവനിൽ തങ്കമണി (69) ആണ് മരിച്ചത്. മുഖത്ത് മുറിവേറ്റ പാടുണ്ട്. ബ്ലൗസ് കീറിയനിലയിലാണ്. ഉടുത്തിരുന്ന മുണ്ടിട്ട് മൂടിയനിലയിലാണ് മൃതദേഹം. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന് സംശയം. വെളുപ്പിനെ പൂജയ്ക്ക് പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവം. സഹോദരിയാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.