വയനാട് കൽപ്പറ്റയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന് പരാതി. കാരാട്ടുകുറീസ് എന്ന സ്ഥാപനത്തിലെ ആയിരക്കണക്കിന് നിക്ഷേപകരാണ് പരാതിയുമെത്തിയത്. നിക്ഷേപങ്ങള്‍ തിരികെ ലഭ്യമാക്കുന്നതിലും വഞ്ചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും പൊലീസ് വേഗത കാണിക്കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
മലപ്പുറം കൂരിയാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസിനെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. ആയിരക്കണക്കിനു നിക്ഷേപകർക്ക് പണം തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസമാണ് സ്ഥാപനത്തിന്‍റെ വയനാട്ടിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയത്. നിക്ഷേപകര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ കല്‍പ്പറ്റ ബ്രാഞ്ച് പോലീസ് സീല്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് പരാതി . സ്ഥാപനത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
ജില്ലയിലെ വിവിധയിടങ്ങളിലായി കോടിക്കണക്കിനു രൂപ നിക്ഷേപകർക്ക് തിരികെ നൽകാനുണ്ട് എന്നാണ് കണക്ക്. വഞ്ചിക്കപ്പെട്ട നിക്ഷേപകരിൽ ചൂരൽമലയിലെ ദുരന്തബാധിതരും ഉൾപ്പെടും. സ്ഥാപന ഉടമകളെ അറസ്റ്റുചെയ്യുക. പാസ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുക. സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെയാണ് പരാതിക്കാരുടെ ആവശ്യം