ഷൊർണൂരിലെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഡെക്കറേഷൻ സാധനങ്ങൾ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഓങ്ങല്ലൂർ വാടാനംകുറിശി സ്വദേശി സുരേഷ്, പനമണ്ണ സ്വദേശി കൃഷ്ണദാസ് എന്ന മനു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കഴിഞ്ഞമാസം 21നും 25നും ഇടയിലാണ് ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി ഇർഷാദിന്റെ വാടകവീട്ടിൽ നിന്ന് എയർകൂളർ ഉൾപ്പെടെ വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷണം പോയത്. കേസിൽ കയിലിയാട് സ്വദേശി ദീപു, വാടാനാംകുറുശി സ്വദേശി സുമേഷ് എന്നിവർ കഴിഞ്ഞ മാസം പിടിയിലായിരുന്നു. ചെറുവണ്ണൂരിലെ തീപ്പെട്ടിക്കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് സുരേഷും കൃഷ്ണദാസും പിടിയിലായത്. മോഷ്ടിച്ച സാമഗ്രികൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇവ ഒറ്റപ്പാലത്ത് വിൽപ്പന നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.