തിരുവനന്തപുരം നരുവാമ്മൂട്ടില്‍ ഗുരുമന്ദിരങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം. ഇന്ന് പുലര്‍ച്ചെ ബാലരാമപുരത്തിന് സമീപം മുക്കംപാലമൂട്ടിലെ ഗുരു മന്ദിരം തകര്‍ത്തു. കാണിക്ക വഞ്ചികള്‍ മോഷണം പോയെങ്കിലും ലക്ഷ്യം അതല്ലെന്ന് എസ്എന്‍ഡിപി പറഞ്ഞു
നരുവാമ്മൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 2 ഗുരു മന്ദിരങ്ങള്‍ 3 ദിവസത്തിന്‍റെ ഇടവേടവളയിലാണ് ആക്രമിക്കപെട്ടത് . ഇന്നലെ രാത്രിയോടെയാണ് മുക്കംപാലമൂട് ജംഗ്ഷനിലെ ഗുരു മന്ദിരത്തിന്‍റെ ചില്ലുകള്‍ ,കാണിക്ക വഞ്ചി എന്നിവ അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. കാണിക്കയും നഷ്ടമായി . ശനിയാഴ്ച രാത്രിയോടെ നടുകാട് ഉള്ള ശ്രീനാരായണഗുരു മന്ദിരത്തിന് നേരെയൂം അജ്ഞാതരുടെ ആക്രമണം ഉണ്ടായി . മോഷണമാണ് സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യമെങ്കില്‍ ഗുരു മന്ദിരത്തിന്‍റെ ചുറ്റുമുള്ള ചില്ലുകള്‍ എന്തിന് അടിച്ചു തകര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍
കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെപ്പറ്റി അന്വേഷണം കൃത്യമായി നടത്തിയിരുന്നുവെങ്കില്‍ ഇപ്പൊള്‍ രണ്ടാമത് മറ്റൊരു ഗുരുമന്ദിരം ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്ന് ഭാര. എംഎല്‍എ ഐബി സതീഷ് ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തി. 10 വര്‍ഷം മുമ്പ് മുടവൂര്‍പ്പാറ ഗുരുമന്ദിരം ആക്രമിക്കപെട്ടങ്കിലും നാളിതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു