ബെംഗളുരു നഗരത്തില്‍ വന്‍ ലഹരി വേട്ട. പുതുവല്‍സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടെത്തിച്ച12കോടി എം.ഡി.എം.എയുമായി വിദേശിയെ പൊലീസ് പിടികൂടി. 24 കോടി രൂപ വിലവരും പിടികൂടിയ ലഹരി മരുന്നിന്. നഗരത്തെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പ്രധാന ഇടപാടുകാരില്‍ ഒരാളെയാണ് ഏറെകാലത്തെ അധ്വാനത്തിനു ശേഷം ബെംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കെ.ആര്‍.പുരം ടി.സി പാളയയില്‍ വിദേശികള്‍ക്കായുള്ള പലചരക്കുകട നടത്തുന്ന നൈജീരിയന്‍ വനിത റോസിലിന്‍ ആണ് പിടിയിലായത്.
വെള്ള, മഞ്ഞ നിറങ്ങിലുള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള 12 കിലോ എം.ഡി.എംഎയും പിടിച്ചെടുത്തു. ഐ.ടി പ്രൊഫഷണലുകള്‍,വിദേശികള്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് വില്‍പനയ്ക്കായി എത്തിച്ചതാണ് ലഹരിമരുന്നാണ് യുവതിയുടെ കുറ്റസമ്മതമൊഴി. മുഖ്യ വിതരണക്കാരിയായ മുംബെയില്‍ നിന്നുള്ള ആഫ്രിക്കന്‍ യുവതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ യുവതിയില്‍ നിന്ന് 70 സിം കാര്‍ഡുകള്‍,മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും പിടികൂടി. ഇവരില്‍ നിന്നു ലഹരി മരുന്നു വാങ്ങിയവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന തുടങ്ങി.