police

TOPICS COVERED

സംസ്ഥാനത്തു വീണ്ടും പോലീസ് ആത്മഹത്യ. എറണാകുളം രാമമംഗലം പോലീസ് സ്റ്റേഷനിലെ CPO എ. സി ബിജുവാണ് ജീവൻ ഒടുക്കിയത്. വ്യക്തിപരമായ പ്രശ്നങ്ങൾ ആണ് മരണ കാരണമെന്നാണ് സൂചന. 

 

എറണാകുളം പിറവം രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മാമലശേരി സ്വദേശി  സി.എ ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പോലീസ് സ്റ്റേഷനിൽ ബിജു ഡ്യൂട്ടിയ്ക്ക് എത്തേണ്ടതായിരുന്നു. വരാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് സൂചന. ജോലി സമ്മർദമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബിജുവിന് ഉണ്ടായിരുന്നില്ലെന്ന് സഹ പ്രവർത്തകരായ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമൊരത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള ഭാര്യ നാട്ടിൽ എത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക. അരീക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് ക്യാമ്പിൽ ജോലി സമ്മർദം മൂലം പോലീസുകാരൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ആത്മഹത്യ.