crime-india

TOPICS COVERED

വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കി. കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശിനി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ച് മാസം മുൻപാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചു​ഗ്രാമത്തിൽ താമസത്തിനെത്തിയത്. തൂത്തുക്കുടിയിൽ മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. ഭാര്യയുടെ പെരുമാറ്റത്തിൽ മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർ‌ന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിൽ വച്ചു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പൊലീസ് പിടിയിലാവുന്നത്. മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

ENGLISH SUMMARY:

A gruesome murder in Anjugramam village, Kanyakumari district, has shocked Tamil Nadu. Marimuthu was arrested for hacking his wife, Maria Sandhya , to death following a heated argument. The incident occurred after Marimuthu, suspicious of Maria, called her home from work and brutally killed her.