TOPICS COVERED

ചെന്നൈയിൽ ഒന്നരവയസ്സുകാരനെ  കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കിൽപോക്ക് സ്വദേശി ദിവ്യയും മൂത്തമകനും  ചികിത്സയിൽ ആണ്. കഴുത്തറുത്താണ് മക്കളെ കൊല്ലാൻ ശ്രമിച്ചത്

ഭർത്താവുമായി പിണങ്ങിയ 31 കാരിയായ ദിവ്യ കഴിഞ്ഞ രണ്ടു മാസമായി കില്‌പോക്കിലെ സ്വന്തം വീട്ടിലാണ് താമസം. ഒരു സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ രാം കുമാറിനെ 2019ലാണ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം രാംകുമാറുമായി ഫോണിൽ സംസാരിച്ച ശേഷം ദിവ്യ മക്കളുമായി മുറിയില് കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ സംശയം തോന്നിയ ബന്ധു ബലമായി വാതിൽ തള്ളിത്തുറന്ന്. 

മരണത്തോട് മല്ലടിച്ച് കിടക്കുന്ന ദിവ്യയേയും മക്കളേയുമാണ് ഇവർ കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ച് കൂട്ടി ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ഒന്നര വയസുള്ള ഇളയ കുട്ടി പുനീത് കുമാറിൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. നാല് വയസുകാരൻ ലക്ഷൻ കുമാറും ദിവ്യയും കില് പൊക്ക് മെഡിക്കൽ കോളജ് ആശുപത്രി യില് ചികിത്സയിൽ ആണ്