ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് പിടിയിലായ ജ്ഞാനശേഖരന്‍.
രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് രാത്രി ക്യാംപസില്‍ അതിക്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പള്ളിയിൽനിന്ന് ക്യാംപസിലേക്ക് തിരിച്ചെത്തിയപ്പോൾ രണ്ടുപേര്‍ സുഹൃത്തിനെ മർദിച്ച് അവശനാക്കി, പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയെന്ന പൊലീസിന്‍റെ വാദത്തിന്‍റെ തൊട്ടുപിന്നാലെയാണ് നഗരത്തെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.